Wednesday 30 May 2012

ഇന്നും ഒരുത്തന്‍ ചോദിച്ചു.. എന്താ പേരിന്റെ പുറകില്‍ ഒരു നമ്പ്യാര്‍.. ഇന്നത്തെ കാലത്ത് ജാതി ഒക്കെ പറയുന്നത് മോശമല്ലേ...

ഇതെനിക്കൊരു പുതുമയല്ല, പലരും ചോദിച്ചിട്ടുണ്ട്, ഇപ്പോഴും ചോദിക്കുന്നുണ്ട്, ഇനിയും ചോദിക്കും...

പക്ഷെ ഒന്ന് പറയട്ടെ, ഞാന്‍ ഒരിക്കലും, ഞാന്‍ നമ്പ്യാരാ.. ഞാന്‍ നമ്പ്യാരാ... എന്ന് പറഞ്ഞു അഹങ്കരിച്ചിട്ടില്ല,( അതില്‍ ദുഖിക്കാനല്ലാതെ അഹങ്കരിക്കാന്‍ മാത്രം ഒന്നും ഇല്ല എന്നെനിക്കറിയാം )

പക്ഷെ, ഈ ചോദിക്കുന്ന ആള്‍ക്കാരോട് ഞാന്‍ ചോദിക്കട്ടെ, വില്ലേജ്‌ ഓഫീസില്‍ നിന്ന് 'ഞാന്‍ നമ്പൂതിരിയാണ്' അല്ലെങ്കില്‍ 'ഞാന്‍ നമ്പ്യാരാണ്' എന്നും പറഞ്ഞു Certificate വാങ്ങിയ ഏതെന്കിലും ഒരു നമ്പൂതിരിയെ അല്ലെങ്കില്‍ നമ്പ്യാരെ നിങ്ങള്‍ എനിക്ക് കാണിച്ചു തരുമോ??

അപ്പൊ,നമ്മള്‍ അല്ലല്ലോ.. നിങ്ങളൊക്കെ അല്ലെ, ജാതി വ്യവസ്ഥയെ ഇന്നും പരിപോഷിപ്പിക്കുന്നത്, അത് കൊണ്ടല്ലേ പി എസ സി ഒക്കെ ഇപ്പോഴും മാര്‍ക്കിന് പകരം ജാതി നോക്കി ജോലി കൊടുക്കുന്നത്..??

അല്ലെന്നു പറയാന്‍ പറ്റുമോ.??

Sunday 27 May 2012

തുടക്കം..

അറിയില്ല, എന്താണ് ബ്ലോഗ്‌.??

എഴുത്തിന്‍റെ ലോകം വേറെ ആണെന്നും അതെനിക്ക് എനിക്കപ്രാപ്യമാണെന്നും ഞാന്‍ വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു, അതില്‍ നിന്നൊക്കെ മാറി അനുഭവങ്ങളാണ് ആള്‍ക്കാരെ എഴുത്തുകാര്‍ ആക്കുന്നത് എന്ന് തിരിച്ചറിഞ്ഞു, എന്തെങ്കിലുമൊക്കെ കുത്തി കുറിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഈ ബ്ലോഗ്‌ ഉണ്ടാക്കുന്നത്‌..

ഫേസ് ബൂക്കിലൊക്കെ കേറി കമെന്റ്റ്‌ ഇടുന്നതാണ് എനിക്കുള്ള ആകെ എഴുത്തു പരിചയം, പിന്നെ എഴുത്തുകാരും അസാമാന്യമായ നര്‍മ വീക്ഷണവും ഉള്ള കുറെ ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ പിന്തുണയും,..

എഴുതാന്‍ ഒരനുഭവം ഒത്തു വന്നാല്‍, എനിക്കും ഇനിയും ഇത് ഓര്‍ക്കണം എന്ന് തോന്നുന്ന ഒരു കാര്യം കിട്ടിയാല്‍ അതിനെ കുറിച്ച് ഇവിടെ എഴുതി വയ്ക്കാമല്ലോ, എന്ന് കരുതി മാത്രം ക്രിയേറ്റ്‌ ചെയ്ത ഒട്ടും സീരിയസ് അല്ലാത്ത ഒരു ബ്ലോഗ്‌.!!

നോക്കാം, എവിടം വരെ പോകുമെന്ന്...